Thursday 15 January 2015

ചെലവില്ലാ പ്രകൃതികൃഷി ആദ്യ സംരംഭം കതിരണിഞ്ഞു.

പൂര്‍ണ്ണമായും പലേക്കര്‍ രീതിയില്‍ കൃഷിചെയ്ത നെല്‍വയല്‍
സര്‍ക്കാരിന്റ ആനുകൂല്യങ്ങളൊന്നുമില്ലാതെ മൂന്നേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് ചെലവില്ലാ പ്രകൃതികൃഷി രീതിയില്‍ നെല്‍കൃഷിചെയ്തു . ഘനജീവാമൃതം അടിവളമായി നല്‍കി. വളര്‍ച്ചയുടെ ഇടവേളകളില്‍ ജീവാമൃതം തളിച്ചു കൊടുത്തു. ഇലചുരുട്ടിപ്പുഴുവിനേയും മറ്റുകീടങ്ങളെയും നേരിടാന്‍ 2ലിറ്റര്‍ കടഞ്ഞെടുത്തമോരു്  8 ദിവസം പളിപ്പിച്ച്  200ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പച്ച് തളിച്ചുകൊടുത്തു. ചാഴിയുടെ ശല്യം കണ്ട ഭാഗങ്ങളില്‍ നാടന്‍ പശുവിന്റെ മൂത്രം നേര്‍പ്പിച്ച് തളിച്ചു.നെല്‍കൃഷി പരിചയമില്ലാത്ത 55 കഴിഞ്ഞ ഞങ്ങള്‍ 20 പേര്‍ക്ക് നേതൃത്വം നല്‍കാന്‍  ചെലവില്ലാ പ്രകൃതികൃഷിയില്‍ ഇരുത്തം വന്ന നെല്‍കര്‍ഷകനായ മധുവുമുണ്ട്. ജനുവരി 25 ന് നെല്ല് കൊയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതുവരെയുള്ള എല്ലാ പണികളും മധുവിനോടൊപ്പം പാടത്തിറങ്ങി ഞാനും സുഹൃത്ത് ടോം നെല്‍സണും പഠിച്ചെടുത്തു. ഇനി കൊയ്ത്തും മെതിയും !     വിത മുതലുള്ള വിശേഷങ്ങള്‍ ഇതേ ബ്ലോഗില്‍ തന്നെ വിവിധ ഭാഗങ്ങളിലായുണ്ട്.

No comments:

Post a Comment