Saturday 20 July 2019



പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
REG. NO. K 277/10

മീനച്ചില്‍ താലൂക്കിന്‍ തലപ്പലം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ റസിഡന്റ്സ് അസ്സോസിയേഷനായി പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ 2010 നവംമ്പര്‍ 3- ന് റജിസ്റ്റര്‍ ചെയ്തു. അക്കാലയളവില്‍ ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ സജി ചെറിയാനില്‍ നിന്നുമാണ് റസിഡന്റ്സ് അസ്സോസിയേഷനേക്കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം കുഴിവേലില്‍ ബില്‍ഡിംഗ്സില്‍ 4/9/2010- ല്‍ സമീപ വാസികളായ പത്തു പേരുടെ ഒരു യോഗം ചേര്‍ന്നു. ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു . സാമൂഹ്യ സുരക്ഷയും സാമൂഹ്യ നീതിയും ഉറപ്പു വരുത്താന്‍ പോലീസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പനയ്ക്കപ്പാലം കേന്ദ്രീകരിച്ച് റസിഡന്റ്സ് അസ്സോസിയേഷന്‍ രൂപീകരിക്കുന്നതിനും അതിനാവശ്യമായ ബൈലോ തയ്യാറാക്കുന്നതിനും ശ്രീ ജോണി തോപ്പിലിനെ യോഗം ചുമതലപ്പെടുത്തി. പാലായിലും മറ്റ് സമീപ പ്രദേശങ്ങളിലും അന്നു പ്രര്‍ത്തിച്ചു കൊണ്ടിരുന്ന ഏതാനും റെസിഡന്റ്സ് അസ്സോസിയേഷനുകളുടെ ഭാരവാഹികളെ ശ്രീ ജോണി തോപ്പില്‍ നേരില്‍ കണ്ട് അവയുടെ പ്രവര്‍ത്തനങ്ങളും അവര്‍ നേരിട്ട പ്രശ്നങ്ങളും കൈവരിച്ച നേട്ടങ്ങളും ചോദിച്ച് മനസിലാക്കി. അവയുടെയെല്ലാം ബൈലോകളും പഠന വിധേയമാക്കി . ഇതിലൂടെ വ്യക്തമായ പ്രവര്‍ത്തനമണ്ഡലങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ നിയമാവലി രൂപീകരിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് 27/9/2010 -ല്‍ ശ്രീ ജോണി തോപ്പിലിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ 12 പേരടങ്ങിയ യോഗം ചേര്‍ന്നു . ശ്രീ ജോണി തോപ്പില്‍ അവതരിപ്പിച്ച ബൈലോ ഐക്യകണ്ഠേന അംഗീകരിക്കുകയും സംഘം രജിസ്റ്റര്‍ ചെയ്യുന്നതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 12പേരില്‍ നിന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സ്ഥാപക കമ്മിറ്റിയംഗങ്ങള്‍.
  1. ശ്രീ സുരേഷ് ബാബു കെ. എന്‍. (പ്രസിഡന്റ്)
  2. ശ്രീ ജോണി ജോസഫ് (സെക്രട്ടറി)
  3. ഡോ. വി. . ജോസ് (വൈസ് പ്രസിഡന്റ്)
  4. ശ്രീമതി ബിന്ദു പുരുഷോത്തമന്‍ (വൈസ് പ്രസിഡന്റ്)
  5. ശ്രീ പി.. രാഘവന്‍ (ട്രഷറര്‍)
  6. ശ്രീ റ്റി. കെ. വിജയന്‍ (ജോ. സെക്രട്ടറി)
  7. ശ്രീ ജോസാന്റണി മൂലേച്ചാലില്‍ (കമ്മിറ്റിയംഗം)
    മറ്റ് സ്ഥാപകാംഗങ്ങള്‍
  8. ശ്രീ പി.ജി. ഹരിദാസ്
  9. ശ്രീ സി.കെ. സുരേന്ദ്രന്‍
  10. ശ്രീ ജെയിംസ് ചാക്കോ
  11. ശ്രീമതി ബ്രിജിത് വര്‍ക്കി
  12. ശ്രീ സുനില്‍ തോമസ്.
    പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അംഗസംഖ്യ വര്‍ദ്ധിക്കുകയും അംഗങ്ങളുടെ എണ്ണത്തിന് ആനുപാധികമായി കൂടുതല്‍ അംഗങ്ങളെ ഭരണ സമിതിയിലേയ്ക്ക് നോമിനേററ് ചെയ്യുകയും ചെയ്തു. 2010 ഡിസംബര്‍ 26- ന് സംഘടയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ അംഗസംഖ്യ 70 ആയി വര്‍ദ്ധിച്ചിരുന്നു.

സംഘടനയുടെ ഔപചാരിക ഉല്‍ഘാടനം 2010 ഡിസംബര്‍ 26- ന് ശ്രീ പി.സി. ജോര്‍ജ് എം. എല്‍. . നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍ പ്രേംജി, തലപ്പലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. പി. . ചാക്കോ, ഈരാറ്റുപേട്ട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
    സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍
    1) ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
    2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ്.
    3) പ്രസിഡന്റ് , സെക്രട്ടറി , വൈസ് പ്രസിഡന്റ് , ട്രഷറര്‍ , ജോ. സെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി 3 വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം .
      അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പുതിയ ഭാരവാഹികളെ വേണം തെരഞ്ഞെടുക്കാന്‍.
      4)
      സംഘടയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒരു പദവി എന്നതിനേക്കാള്‍ അംങ്ങള്‍ നല്‍കുന്ന അംഗീകാ രത്തിന്റെയും വിശ്വാസത്തിന്റയും പിന്‍ബലത്തോടെ പ്രത്യേകമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ്.
      5)
      കമ്മറ്റിയുടെ കോറം ആകെ ഭരണസമിതി അംഗങ്ങളുടെ മൂന്നില്‍ രണ്ടായിരിക്കും.
      6)
      നിയമാവലിയില്‍ ഏതെങ്കിലും ഭേദഗതി ചെയ്യുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിന് ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ആവശ്യമാണ്.
      7)
      അംഗങ്ങളുടെ വ്യക്തിത്വത്തെ മാനിച്ച് സംഘടനയുമായി ഒത്തു പോകാന്‍ കഴിയാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഭരണഘടനയില്‍ പ്രത്യേകമായി വ്യവസ്ത ചെയ്തീട്ടില്ല. പകരം അവര്‍ക്ക് സ്വമേധയ പിരഞ്ഞു പോകുന്നതിനുള്ള സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.

പ്രധാന പ്രോജക്റ്റുകള്‍
  1. ക്ലീന്‍ വില്ലേജ് പ്രോഗ്രാം: (a) അസ്സേസിയേഷന്റെ പരിധിയിലുള്ള റോഡരികുകളിലും തോടുകളിലും വളര്‍ന്നു നില്‍ക്കുന്ന കാട്ടുസസ്യങ്ങള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വെട്ടിനീക്കി വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷകാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. അസ്സേസിയേഷന്റെ പരിധിയിലുള്ള SH32 – ന്റെ ഒരു കീലോമീറ്റര്‍ ദൂരം പൂച്ചെടികളും തണല്‍മരങ്ങളും വച്ചുപിടിപ്പിച്ച് പരപാലിച്ചു കൊണ്ടിരിക്കുന്നു.














    (b) പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍, വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് റീസൈക്കിളിംഗ് യുണിറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള ക്രമീകരണം. വീടിന്റെ പരിസരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടികിടന്ന് കൊതുക് വളരുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കുക.

  2. ലിന്യമുക്തം ജൈവസമൃദ്ധം പ്രോജക്റ്റ് : പുരയിടങ്ങളിലെയും അടുക്കളയിലെയും ജൈവമാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റ്റ് , റിങ്ങ് കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ജൈവ വളമാക്കി മാറ്റുന്നു. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികള്‍ക്ക് ഇങ്ങനെ ഉണ്ടാക്കുന്ന ജൈവവളം ഉപയോഗിക്കുന്നതിലൂടെ ഒരേസമയം മാലിന്യ നിര്‍മ്മാര്‍ജ്ജനവും ജൈവ ഭക്ഷ്യോല്‍പാദനവും നടക്കുന്നു.
    3.
    ഹെല്‍ത്ത് കെയര്‍ പ്രോജക്ട് : വര്‍ഷത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തുന്നു. ജനറല്‍ ചെക്ക്അപ്പിന് പുറമെ തിമിരം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്നി, കരള്‍ എന്നിവയ്ക്കുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ സെമിനാറുകളും ഉള്‍പ്പടുന്നു


    4. അഗ്രി ക്ലിനിക് : അസ്സോസിയേഷനിലെ ജൈവകര്‍ഷകരുടെ
    നേതൃത്തതില്‍ സ്വതന്ത്രമായി പ്രവര്‍ത്തി ക്കുന്ന അഗ്രി ക്ലിനിക് ജൈവകൃഷി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ജൈവകൃഷിയി ലധിഷ്ഠിതമായ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.



പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍


    സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍
    1) ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
    2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ്.
    3) പ്രസിഡന്റ് സെക്രട്ടറി വൈസ് പ്രസിഡന്റ് ട്രഷറര്‍ ജോസെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം .
      അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പുതിയ ഭാരവാഹികളെ വേണം തെരഞ്ഞെടുക്കാന്‍.
      4) 
      സംഘടയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒരു പദവി എന്നതിനേക്കാള്‍ അംങ്ങള്‍ നല്‍കുന്ന അംഗീകാ രത്തിന്റെയും വിശ്വാസത്തിന്റയും പിന്‍ബലത്തോടെ പ്രത്യേകമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ്.
      5) 
      കമ്മറ്റിയുടെ കോറം ആകെ ഭരണസമിതി അംഗങ്ങളുടെ മൂന്നില്‍ രണ്ടായിരിക്കും.
      6) 
      നിയമാവലിയില്‍ ഏതെങ്കിലും ഭേദഗതി ചെയ്യുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിന് ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ആവശ്യമാണ്.
      7) 
      അംഗങ്ങളുടെ വ്യക്തിത്വത്തെ മാനിച്ച് സംഘടനയുമായി ഒത്തു പോകാന്‍ കഴിയാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഭരണഘടനയില്‍ പ്രത്യേകമായി വ്യവസ്ത ചെയ്തീട്ടില്ലപകരം അവര്‍ക്ക് സ്വമേധയ പിരഞ്ഞു പോകുന്നതിനുള്ള സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
  1. ഒരു പ്രവര്‍ത്തന വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് കുടുംബ സംഗമങ്ങള്‍.
  2. എല്ലാമാസവും ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗുകള്‍.
  3. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിലേയ്ക്ക് വിനോദ യാത്രകള്‍.
  4. കുട്ടികള്‍ക്കായുള്ള വ്യക്തിത്വ വികസന പരപാടികള്‍.
  5. എല്ലാ വര്‍ഷവും ഡിസംബര്‍ 31-ന് മുമ്പ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷിക പൊതുയോഗം.
  6. എല്ലാ വര്‍ഷവും കുറഞ്ഞത് മൂന്ന് പൊതുയോഗങ്ങള്‍.
  7. മറ്റ് സാമൂഹ്യ സേവന പ്രസ്ഥാനങ്ങള്‍റസിഡന്റ്സ് അസ്സോസിയേഷനുകള്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുള്ള സേവനപ്രവര്‍ത്തനങ്ങള്‍.
  8. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
  9. അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര സഹായനിധി.

    സാമൂഹിക നേട്ടങ്ങള്‍


    1. പരിസരശുചിത്വം ജീവിതശൈലീ രോഗങ്ങള്‍ ആരോഗ്യസംരക്ഷണം എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ സാദ്ച്ചു.
    2. അസ്സോസിയേഷന്‍ തുടങ്ങിവച്ച പ്ലാസ്റ്റിക് സംഭരണം ഇപ്പോള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നു.
    3. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ ഉത്പാദനം മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയിലൂടെ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും വ്യാപിച്ചുമഴമറ കൃഷിയും ടെറസ്സ് കൃഷിയും പ്രദേശവാസികള്‍ക്ക് പരിചയപ്പെടുത്തി.
    4. വിവിധ കര്‍ഷക സമിതികളുടെയും കൃഷിവിദഗ്ദരുടെയും സഹകരണത്തോടെ കാര്‍ഷിക സെമിനാറുകളും ജൈവകാര്‍ഷിക മേളകളും സംഘടിപ്പിച്ചുഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോത്പാദന്നത്തില്‍ പങ്കാളികളാകണമെന്ന ആശയം പ്രചരിപ്പിച്ചു.

    5. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിലൂടെ നിര്‍ദ്ധനരായ രോഗികള്‍ക്ക രോഗനിര്‍ണ്ണയത്തിനും സൗജന്യചികിത്സയ്ക്കും സാഹചര്യമൊരുക്കികാറ്ററാക്ട് ഡിറ്റക്ഷന്‍ ക്യാമ്പിനൊപ്പം സൗജന്യ ഓപ്പറേഷനും ലഭ്യമാക്കികഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളിലായി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ളവയ്ക്കു പുറമെ മള്‍ട്ടീ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പടെ മെഡക്കല്‍ ക്യാമ്പുകള്‍ നടത്തി.
    6. അസ്സോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധഭാഗത്തുള്ളവരെ ഉള്‍പ്പെടുത്തി കര്‍ഷക കൂട്ടായ്മയും അഗ്രിക്ലിനിക്കും പ്രവര്‍ത്തിക്കുന്നു.
    7. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉണ്ടായിദുരിതത്തില്‍ പെട്ടവരെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യമായ പുനരധിവാസ സഹായം നേരിട്ട് കൈമാറി.
    8. എല്ലാ വര്‍ഷവും പുതിയ ഭാരവാഹികള്‍ക്ക് ഭരണം കൈമാറുന്നതു മൂലം എല്ലാ അംഗങ്ങളും ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുയും അധികാര ദുര്‍വിനിയോഗത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു.ഒപ്പം നേതൃത്വ പ്രവര്‍ത്തന പരിചയം നേടിയ ഒരു ടീം ഓരോ വര്‍ഷവും അസ്സോസിയേഷനിലൂടെ സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറുന്നു.
                 സംഘടനയുടെ ഔപചാരിക ഉല്‍ഘാടനം 2010 ഡിസംബര്‍ 26- ന് ശ്രീ പി.സിജോര്‍ജ് എംഎല്‍നിര്‍വഹിച്ചുതലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍ പ്രേംജിതലപ്പലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫപിചാക്കോഈരാറ്റുപേട്ട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

    മുന്‍പ്രസിഡന്റുമാര്‍
    2011: ശ്രീ സുരേഷ് ബാബു കെ. എന്‍
    2012: ശ്രീ ബൈജു തോമസ് തയ്യില്‍
    2013: ശ്രീ ബൈജു തോമസ് തയ്യില്‍
    2014: Dr. വി.. ജോസ്
    2015: ശ്രീ കെ. എം. തോമസ്
    2016: ശ്രീ ജോണി ജോസഫ് തോപ്പില്‍
    2017: ശ്രീ പി. എന്‍. സുരേഷ് ബാബു
    2018: ശ്രീ എം. . തോമസ്

    2019 – ലെ ഭരണസമിതി
    1. ശ്രീ സി. കെ. സുരേന്ദ്രന്‍ - പ്രസിഡന്റ്
    2. ശ്രീ കെ. ബി. ബാബുരാജ് - വൈസ് പ്രസിഡന്റ്
    3. ശ്രീ എം. കെ. ജോണ്‍ - സെക്രട്ടറി
    4. അനില്‍ ഡി. നായര്‍ - ജോ.സെക്രട്ടറി
    5. ശ്രീ പി. . ആന്റണി - ട്രഷറര്‍
    6. ശ്രീമതി സി.. ദേവയാനി - എക്സ് ഒഫിഷ്യോമെമ്പര്‍ (ഗ്രാമപഞ്ചായത്ത് മെമ്പര്‍)
    7. ശ്രീ എം. എ തോമസ്
    8. ശ്രീ പി. എന്‍. സുരേഷ് ബാബു
    9. ശ്രീ ജോണി ജോസഫ് തോപ്പില്‍
    10. ശ്രീ കെ. എം. തോമസ്
    11. Dr. വി.. ജോസ്
    12. ശ്രീ ബൈജു തോമസ് തയ്യില്‍
    13. ശ്രീ സുരേഷ് ബാബു കെ. എന്‍
    14. ശ്രീ എം. ജി. ശ്രീകുമാര്‍
    15. ശ്രീ റ്റി. . തോമസ്
    16. ശ്രീ എം. ആര്‍ രാജീവ്
    17. ശ്രീ എം. റ്റി. തോമസ്
    18. ശ്രീ ബിനു വി. കല്ലേപ്പള്ളി
    19. ശ്രീ ബിജു കെ. കെ.
      അസ്സോസിയേഷന്റെ ഔദ്ദ്യോഗിക ബ്ലോഗുകള്‍
      1. prwaplassanal.blogspot.com
      2. www.unarvuweebly.com