Monday 20 February 2017


കാര്‍ഷിക/ ആരോഗ്യ ക്വിസ്സ്
1 മാംസഭുക്ക് , സസ്യഭുക്ക് , മിസ്രഭുക്ക് എന്നിവയില്‍ മനുഷ്യന്‍ ഏത് വിഭഗത്തില്‍ പെടുന്നു?(സസ്യഭുക്ക്)
2 ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച വര്‍ഷം ? (1965)
3 ഇന്ത്യയിലെ ആദ്യ ജൈവ സംസ്ഥാനം ? (സിക്കിം)
4 രോഗപ്രതിരോധ ശേഷി നല്‍കുന്ന 3 പ്രധാന പോഷകങ്ങള്‍ ? (C, B6, E)
5 അഞ്ച് വെളുത്ത വിഷങ്ങള്‍ ? (തവിടില്ലാത്ത അരി, പഞ്ചസാര, പാല്‍, ഉപ്പ്, മൈദ.)
6 ഗാഡ്ഗില്‍ റിപ്പോര്ട്ടിന്റെ അന്തസത്ത? (പശ്ചിമഘട്ടം സംരക്ഷിക്കുന്ന കര്‍ഷകരെ ഉദ്ദ്യോഗസ്ഥ രാഷ്ട്രീയ ദുഷ് പ്ര ഭുത്വത്തിന്റെ ചൂക്ഷണത്തില്‍ നിന്ന് സംരക്ഷിക്കകയും അവര്‍ നേരിടുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പു വരുത്തുകയും ചെയ്യുക.)
7 ചെലവില്ലാ കൃഷിയുടെ ഉപജ്ഞാതാവ് ? (സുഭാഷ് പലേക്കര്‍ )
8 ഗ്രീന്‍ റവലൂഷന്റെ പിതാവ് ? ( Norman Borlaug , an American scientist 1940 )
9 ജീവിതശൈലീ രോഗങ്ങള്‍ ഏതെല്ലാം ? (പ്രമേഹം , കരള്‍ - കിഡ്നി രോഗങ്ങള്‍ ,ഹൃദ്രോഗം,കാന്‍സര്‍)
10 പാല്‍ പോഷകാഹാരമാണ് .എന്നാല്‍ പാലിലെ ഏതു ഘടമാണ് ആരോഗ്യത്തിന് ഹാനികരമായിട്ടുള്ളത് ? (1 ബീറ്റാ കേസിന്‍ )
11 എത്ര വര്‍ഷത്തെ രാസവള പ്രയോഗം കൊണ്ടാണ് മണ്ണിന്റെ ഫലഭൂയിഷ്ടിത പൂര്‍ണ്ണമായും നശിക്കുന്നത് ? (8)
12 ഇന്ത്യയിലെ ഗ്രീന്‍ റെവലൂഷന്റെ പിതാവ് ? (MS Swaminathan )
13 ഹരിതവിപ്ലവം ഭക്ഷ്യോദ്പാതനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇടവരുത്തി . ജനസംഖ്യാ വിസ്പോടനമൂലമുണ്ടാകാമായിരുന്ന പട്ടിണിമരണം ഒഴിവാക്കാനും സാധിച്ചു. എന്നാല്‍ ഹരിതവിപ്ലവത്തിന്റെ ദൂഷ്യ വശങ്ങള്‍ എന്തൊക്കെയാണ് ? (chemical fertilizers and pesticides polluted the soil and water The pollution of the soil resulted in lower soil quality മണ്ണിലെ മൂലകങ്ങള്‍ നഷ്ടപ്പെട്ടു, bacteria, മനുഷ്യരിലും ജന്തുക്കളിലും ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണ മായി. )
14 ചെലവില്ലാപ്രകൃതി കൃഷിയും ജൈവകൃഷിയും തമ്മിലുള്ള വ്യത്യാസം എന്ത് ? ( ചെലവില്ലാപ്രകൃതി കൃഷിയില്‍ നാടന്‍ പശു ഒരു പ്രധാന ഘടകം , ചാണകം,മൂത്രം, പാല്‍, തൈരു്,നെയ്യ്, പ്രകൃതിയിലെ ജൈവ വസ്തുക്കള്‍ ബീജാമൃതം,പഞ്ചഗവ്യം , ജീവാമൃതം. X ജൈവകൃഷിയില്‍  മണ്ണിരകമ്പോസ്റ്റ് , ഫാക്ടറികളിലും ലബോറട്ടറികളിലും നിര്‍മ്മിച്ച ജൈവ വളങ്ങളും കുമിളുകളും - സൂഡോമോണസം, ബിവേറിയ, etc)
15 പരമ്പരാഗത കൃഷികൊണ്ടുള്ള 4 നേട്ടങ്ങള്‍ ? ( പോഷക സമൃദ്ധം ,ഉത്പദന ചെലവുകുറവ്, പരിസ്ഥിതി സംരക്ഷണം, വിളകള്‍ക്കും മനുഷ്യര്‍ക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷി.)
16 fssai യുടെ പൂര്‍ണ്ണരൂപം? (food safety and standers of India.)
17 NPOP യുടെ പൂര്‍ണ്ണരൂപം? ( NATIONAL PROGRAM FOR ORGANIC PRODUCTION.)
18 കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഏറ്റവും പോഷകസമൃദ്ധമായ വിള ഏത് ? (ചേന)
19 ഭക്ഷ്യ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. എന്തുകൊണ്ട്? (ക്യാന്‍സറിന് കാരണമായ ഫ്രീ റാഡിക്കല്‍സ് ഉണ്ടാവുന്നതുകൊണ്ട്.)
20 ഹരിതവിപ്ലവത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത നെല്‍വിത്ത് ? (IR8)
21 ഏറ്റവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷ്യ എണ്ണ? (തവിടെണ്ണ smoke point 257 0 C)
22 വെളിച്ചെണ്ണയുടെ സ്മോക് പോയിന്റ്? (1770 C 86% healthy saturated, lauric acid (has antibacterial, antioxidant, and antiviral properties).  Contains 66% medium chain triglycerides (MCTs).)
23 ധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഭാഗം? (തവിട്)
24 ധവളവിപ്ലവത്തിന്റെ പിതാവ്? (ഡോ. വര്‍ഗ്ഗീസ് കുര്യന്‍)
25 pufaയുടെ പൂര്‍ണ്ണരൂപം? (poly unsaturated fatty acid.)
26 ജലം മാധ്യമമായി ഉപയോഗിക്കുന്ന കൃഷി? (ഹൈഡ്രോഫോണിക്സ് )
27 സമീകൃതമായ സസ്യാഹാരത്തില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു? (തവിട് കളയാത്ത ധാന്യങ്ങള്‍,പയര്‍വര്‍ഗ്ഗങ്ങള്‍,പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ശുദ്ധജലം.)
28 മനുഷ്യ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ സസ്യാഹാരം? (തവിട് കളയാത്ത അരിയുടെ ചോറ്. A,C,D ഇവ ഒഴികെയുള്ള വൈറ്റമിനുകളും ഏതാണ്ട് എല്ലാ ധാതുക്കളും ഫാറ്റി ആമിഡുകളും
പ്രോട്ടീനും ഉള്‍പ്പെടെ 25 പോഷകങ്ങള്‍. )
29 സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം? (vitamin D)
30 തവിട് കളയാത്ത അരിയില്‍ 50% കാര്‍ബോ ഹൈഡ്രേറ്റാണ്.എന്നാല്‍ തവിടരി ചോറ് കഴിക്കുന്ന പ്രമേഹരോഗിക്ക് ഷുഗറിന്റെ അളവ് കൂടുന്നില്ല എന്നു മാത്രമല്ല, ക്രമേണ കുറയുകയും ചെയ്യുന്നു. എന്താണ് കാരണം? (തവിടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഒരു സ്റ്റെബിലൈസറായി പ്രവര്‍ത്തിക്കുന്നു.)
31 ആദ്യ സമ്പൂര്‍ണ ജൈവ (കാര്‍ബണ്‍ -ve)രാജ്യം? (ഭൂട്ടാന്‍)
32 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയില്‍ ഹരിതവിപ്ലവം നടപ്പിലാക്കിയത്? (ഇന്ദിരാഗാന്ധി)
33 vitamin c ധാരാളമുള്ള ഭക്ഷ്യ വസ്തുക്കള്‍ (പഴങ്ങള്‍ , ഉരളക്കഴങ്ങ്, കാബേജ്, ബ്രൊക്കാളി, നെല്ലിക്ക , ഇലക്കറികള്‍. കാരറ്റ്, സാലഡ് വെള്ളരി,-ഇവയിലെല്ലാം B6 ,E എന്നിവയുമുണ്ട്)
34 മനുഷ്യ ശരീരം അന്യ വസ്തുക്കള്‍ പുറന്തള്ളാനുള്ള പ്രവണത കാണിക്കും . മുള്ള് ഇരിക്കുന്ന ശരീരഭാഗം പഴുപ്പുണ്ടായി മുള്ള് പുറംതള്ളപ്പെടും . പിന്നെങ്ങനെ മറ്റൊരാളുടെ അവയവവുമായി ഒരാള്‍ക്ക ജീവിക്കാന്‍ കഴിയുന്നു. (പ്രതിരോധശേഷി ഇല്ലാതാക്കി)
35 ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കിള്‍ ഉചിതമായമാറ്റങ്ങളോടെ നടപ്പാക്കാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാനനുവദിക്കാത്ത പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ഏകസംസ്ഥാനം ? (കേരളം)
36 ജിവിതശൈലീ രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗം ? (പ്രമേഹം . പ്രമേഹരോഗികളില്‍ 83% ജിവിതശൈലി മൂലം)
37 കിഡ്നി രോഗികള്‍ നിര്‍ബന്ധമായും സ്വയം നിയന്ത്രിക്കേണ്ട പോഷകങ്ങള്‍ ? (പ്രോട്ടീന്‍, പൊട്ടാസിയം)
38 കിഡ്നി രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം? (മാംസം)