Saturday 20 July 2019



പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍
REG. NO. K 277/10

മീനച്ചില്‍ താലൂക്കിന്‍ തലപ്പലം ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ റസിഡന്റ്സ് അസ്സോസിയേഷനായി പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ 2010 നവംമ്പര്‍ 3- ന് റജിസ്റ്റര്‍ ചെയ്തു. അക്കാലയളവില്‍ ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ സജി ചെറിയാനില്‍ നിന്നുമാണ് റസിഡന്റ്സ് അസ്സോസിയേഷനേക്കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന്റെ താല്പര്യ പ്രകാരം കുഴിവേലില്‍ ബില്‍ഡിംഗ്സില്‍ 4/9/2010- ല്‍ സമീപ വാസികളായ പത്തു പേരുടെ ഒരു യോഗം ചേര്‍ന്നു. ഈരാററുപേട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു . സാമൂഹ്യ സുരക്ഷയും സാമൂഹ്യ നീതിയും ഉറപ്പു വരുത്താന്‍ പോലീസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പനയ്ക്കപ്പാലം കേന്ദ്രീകരിച്ച് റസിഡന്റ്സ് അസ്സോസിയേഷന്‍ രൂപീകരിക്കുന്നതിനും അതിനാവശ്യമായ ബൈലോ തയ്യാറാക്കുന്നതിനും ശ്രീ ജോണി തോപ്പിലിനെ യോഗം ചുമതലപ്പെടുത്തി. പാലായിലും മറ്റ് സമീപ പ്രദേശങ്ങളിലും അന്നു പ്രര്‍ത്തിച്ചു കൊണ്ടിരുന്ന ഏതാനും റെസിഡന്റ്സ് അസ്സോസിയേഷനുകളുടെ ഭാരവാഹികളെ ശ്രീ ജോണി തോപ്പില്‍ നേരില്‍ കണ്ട് അവയുടെ പ്രവര്‍ത്തനങ്ങളും അവര്‍ നേരിട്ട പ്രശ്നങ്ങളും കൈവരിച്ച നേട്ടങ്ങളും ചോദിച്ച് മനസിലാക്കി. അവയുടെയെല്ലാം ബൈലോകളും പഠന വിധേയമാക്കി . ഇതിലൂടെ വ്യക്തമായ പ്രവര്‍ത്തനമണ്ഡലങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ നിയമാവലി രൂപീകരിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് 27/9/2010 -ല്‍ ശ്രീ ജോണി തോപ്പിലിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ 12 പേരടങ്ങിയ യോഗം ചേര്‍ന്നു . ശ്രീ ജോണി തോപ്പില്‍ അവതരിപ്പിച്ച ബൈലോ ഐക്യകണ്ഠേന അംഗീകരിക്കുകയും സംഘം രജിസ്റ്റര്‍ ചെയ്യുന്നതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. 12പേരില്‍ നിന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
സ്ഥാപക കമ്മിറ്റിയംഗങ്ങള്‍.
  1. ശ്രീ സുരേഷ് ബാബു കെ. എന്‍. (പ്രസിഡന്റ്)
  2. ശ്രീ ജോണി ജോസഫ് (സെക്രട്ടറി)
  3. ഡോ. വി. . ജോസ് (വൈസ് പ്രസിഡന്റ്)
  4. ശ്രീമതി ബിന്ദു പുരുഷോത്തമന്‍ (വൈസ് പ്രസിഡന്റ്)
  5. ശ്രീ പി.. രാഘവന്‍ (ട്രഷറര്‍)
  6. ശ്രീ റ്റി. കെ. വിജയന്‍ (ജോ. സെക്രട്ടറി)
  7. ശ്രീ ജോസാന്റണി മൂലേച്ചാലില്‍ (കമ്മിറ്റിയംഗം)
    മറ്റ് സ്ഥാപകാംഗങ്ങള്‍
  8. ശ്രീ പി.ജി. ഹരിദാസ്
  9. ശ്രീ സി.കെ. സുരേന്ദ്രന്‍
  10. ശ്രീ ജെയിംസ് ചാക്കോ
  11. ശ്രീമതി ബ്രിജിത് വര്‍ക്കി
  12. ശ്രീ സുനില്‍ തോമസ്.
    പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അംഗസംഖ്യ വര്‍ദ്ധിക്കുകയും അംഗങ്ങളുടെ എണ്ണത്തിന് ആനുപാധികമായി കൂടുതല്‍ അംഗങ്ങളെ ഭരണ സമിതിയിലേയ്ക്ക് നോമിനേററ് ചെയ്യുകയും ചെയ്തു. 2010 ഡിസംബര്‍ 26- ന് സംഘടയുടെ ഉദ്ഘാടനം നടക്കുമ്പോള്‍ അംഗസംഖ്യ 70 ആയി വര്‍ദ്ധിച്ചിരുന്നു.

സംഘടനയുടെ ഔപചാരിക ഉല്‍ഘാടനം 2010 ഡിസംബര്‍ 26- ന് ശ്രീ പി.സി. ജോര്‍ജ് എം. എല്‍. . നിര്‍വഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍ പ്രേംജി, തലപ്പലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. പി. . ചാക്കോ, ഈരാറ്റുപേട്ട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
    സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍
    1) ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
    2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ്.
    3) പ്രസിഡന്റ് , സെക്രട്ടറി , വൈസ് പ്രസിഡന്റ് , ട്രഷറര്‍ , ജോ. സെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി 3 വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം .
      അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പുതിയ ഭാരവാഹികളെ വേണം തെരഞ്ഞെടുക്കാന്‍.
      4)
      സംഘടയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒരു പദവി എന്നതിനേക്കാള്‍ അംങ്ങള്‍ നല്‍കുന്ന അംഗീകാ രത്തിന്റെയും വിശ്വാസത്തിന്റയും പിന്‍ബലത്തോടെ പ്രത്യേകമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ്.
      5)
      കമ്മറ്റിയുടെ കോറം ആകെ ഭരണസമിതി അംഗങ്ങളുടെ മൂന്നില്‍ രണ്ടായിരിക്കും.
      6)
      നിയമാവലിയില്‍ ഏതെങ്കിലും ഭേദഗതി ചെയ്യുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിന് ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ആവശ്യമാണ്.
      7)
      അംഗങ്ങളുടെ വ്യക്തിത്വത്തെ മാനിച്ച് സംഘടനയുമായി ഒത്തു പോകാന്‍ കഴിയാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഭരണഘടനയില്‍ പ്രത്യേകമായി വ്യവസ്ത ചെയ്തീട്ടില്ല. പകരം അവര്‍ക്ക് സ്വമേധയ പിരഞ്ഞു പോകുന്നതിനുള്ള സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.

പ്രധാന പ്രോജക്റ്റുകള്‍
  1. ക്ലീന്‍ വില്ലേജ് പ്രോഗ്രാം: (a) അസ്സേസിയേഷന്റെ പരിധിയിലുള്ള റോഡരികുകളിലും തോടുകളിലും വളര്‍ന്നു നില്‍ക്കുന്ന കാട്ടുസസ്യങ്ങള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വെട്ടിനീക്കി വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷകാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. അസ്സേസിയേഷന്റെ പരിധിയിലുള്ള SH32 – ന്റെ ഒരു കീലോമീറ്റര്‍ ദൂരം പൂച്ചെടികളും തണല്‍മരങ്ങളും വച്ചുപിടിപ്പിച്ച് പരപാലിച്ചു കൊണ്ടിരിക്കുന്നു.














    (b) പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാര്‍, വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് റീസൈക്കിളിംഗ് യുണിറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള ക്രമീകരണം. വീടിന്റെ പരിസരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടികിടന്ന് കൊതുക് വളരുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കുക.

  2. ലിന്യമുക്തം ജൈവസമൃദ്ധം പ്രോജക്റ്റ് : പുരയിടങ്ങളിലെയും അടുക്കളയിലെയും ജൈവമാലിന്യങ്ങള്‍ പൈപ്പ് കമ്പോസ്റ്റ് , റിങ്ങ് കമ്പോസ്റ്റ് മണ്ണിര കമ്പോസ്റ്റ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ജൈവ വളമാക്കി മാറ്റുന്നു. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികള്‍ക്ക് ഇങ്ങനെ ഉണ്ടാക്കുന്ന ജൈവവളം ഉപയോഗിക്കുന്നതിലൂടെ ഒരേസമയം മാലിന്യ നിര്‍മ്മാര്‍ജ്ജനവും ജൈവ ഭക്ഷ്യോല്‍പാദനവും നടക്കുന്നു.
    3.
    ഹെല്‍ത്ത് കെയര്‍ പ്രോജക്ട് : വര്‍ഷത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കായി നടത്തുന്നു. ജനറല്‍ ചെക്ക്അപ്പിന് പുറമെ തിമിരം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്നി, കരള്‍ എന്നിവയ്ക്കുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ സെമിനാറുകളും ഉള്‍പ്പടുന്നു


    4. അഗ്രി ക്ലിനിക് : അസ്സോസിയേഷനിലെ ജൈവകര്‍ഷകരുടെ
    നേതൃത്തതില്‍ സ്വതന്ത്രമായി പ്രവര്‍ത്തി ക്കുന്ന അഗ്രി ക്ലിനിക് ജൈവകൃഷി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ജൈവകൃഷിയി ലധിഷ്ഠിതമായ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.



പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍


    സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോയിലെ പ്രധാന വ്യവസ്ഥകള്‍
    1) ജനുവരി 1മുതല്‍ ഡിസംബര്‍ 31 വരെയായിരിക്കും തെരഞ്ഞെടുക്കപ്പട്ട ഒരു ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
    2) ഡിസംബര്‍ 31 ന് മുമ്പ് അടുത്ത പ്രവര്‍ത്തന വര്‍ഷത്തേയ്ക്കള്ള ഭരണസമിതിയെ തെരഞ്ഞടുത്ത് ഭരണം യഥാസമയം കൈമാറേണ്ടതാണ്.
    3) പ്രസിഡന്റ് സെക്രട്ടറി വൈസ് പ്രസിഡന്റ് ട്രഷറര്‍ ജോസെക്രട്ടറി എന്നിവര്‍ക്ക് നടപ്പുവര്‍ഷം തുടങ്ങിവച്ച പ്രോജക്റ്റ് പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ മാത്രം തുടര്‍ വര്‍ഷങ്ങളില്‍ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പരമാവധി വര്‍ഷം വരെ തുടരാന്‍ അനുവദിക്കാം .
      അല്ലാത്തപക്ഷം ഭരണസമിതിയില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് പുതിയ ഭാരവാഹികളെ വേണം തെരഞ്ഞെടുക്കാന്‍.
      4) 
      സംഘടയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒരു പദവി എന്നതിനേക്കാള്‍ അംങ്ങള്‍ നല്‍കുന്ന അംഗീകാ രത്തിന്റെയും വിശ്വാസത്തിന്റയും പിന്‍ബലത്തോടെ പ്രത്യേകമായി ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ആണ്.
      5) 
      കമ്മറ്റിയുടെ കോറം ആകെ ഭരണസമിതി അംഗങ്ങളുടെ മൂന്നില്‍ രണ്ടായിരിക്കും.
      6) 
      നിയമാവലിയില്‍ ഏതെങ്കിലും ഭേദഗതി ചെയ്യുകയോ പുതുതായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതിന് ആകെ അംഗങ്ങളുടെ മൂന്നില്‍ രണ്ടു പേരുടെ അംഗീകാരം ആവശ്യമാണ്.
      7) 
      അംഗങ്ങളുടെ വ്യക്തിത്വത്തെ മാനിച്ച് സംഘടനയുമായി ഒത്തു പോകാന്‍ കഴിയാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഭരണഘടനയില്‍ പ്രത്യേകമായി വ്യവസ്ത ചെയ്തീട്ടില്ലപകരം അവര്‍ക്ക് സ്വമേധയ പിരഞ്ഞു പോകുന്നതിനുള്ള സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്.
മറ്റു പ്രവര്‍ത്തനങ്ങള്‍
  1. ഒരു പ്രവര്‍ത്തന വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് കുടുംബ സംഗമങ്ങള്‍.
  2. എല്ലാമാസവും ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗുകള്‍.
  3. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിലേയ്ക്ക് വിനോദ യാത്രകള്‍.
  4. കുട്ടികള്‍ക്കായുള്ള വ്യക്തിത്വ വികസന പരപാടികള്‍.
  5. എല്ലാ വര്‍ഷവും ഡിസംബര്‍ 31-ന് മുമ്പ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വാര്‍ഷിക പൊതുയോഗം.
  6. എല്ലാ വര്‍ഷവും കുറഞ്ഞത് മൂന്ന് പൊതുയോഗങ്ങള്‍.
  7. മറ്റ് സാമൂഹ്യ സേവന പ്രസ്ഥാനങ്ങള്‍റസിഡന്റ്സ് അസ്സോസിയേഷനുകള്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചുള്ള സേവനപ്രവര്‍ത്തനങ്ങള്‍.
  8. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
  9. അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര സഹായനിധി.

    സാമൂഹിക നേട്ടങ്ങള്‍


    1. പരിസരശുചിത്വം ജീവിതശൈലീ രോഗങ്ങള്‍ ആരോഗ്യസംരക്ഷണം എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാന്‍ സാദ്ച്ചു.
    2. അസ്സോസിയേഷന്‍ തുടങ്ങിവച്ച പ്ലാസ്റ്റിക് സംഭരണം ഇപ്പോള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നു.
    3. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ ഉത്പാദനം മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയിലൂടെ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും വ്യാപിച്ചുമഴമറ കൃഷിയും ടെറസ്സ് കൃഷിയും പ്രദേശവാസികള്‍ക്ക് പരിചയപ്പെടുത്തി.
    4. വിവിധ കര്‍ഷക സമിതികളുടെയും കൃഷിവിദഗ്ദരുടെയും സഹകരണത്തോടെ കാര്‍ഷിക സെമിനാറുകളും ജൈവകാര്‍ഷിക മേളകളും സംഘടിപ്പിച്ചുഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോത്പാദന്നത്തില്‍ പങ്കാളികളാകണമെന്ന ആശയം പ്രചരിപ്പിച്ചു.

    5. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചതിലൂടെ നിര്‍ദ്ധനരായ രോഗികള്‍ക്ക രോഗനിര്‍ണ്ണയത്തിനും സൗജന്യചികിത്സയ്ക്കും സാഹചര്യമൊരുക്കികാറ്ററാക്ട് ഡിറ്റക്ഷന്‍ ക്യാമ്പിനൊപ്പം സൗജന്യ ഓപ്പറേഷനും ലഭ്യമാക്കികഴിഞ്ഞ പ്രവര്‍ത്തന വര്‍ഷങ്ങളിലായി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ളവയ്ക്കു പുറമെ മള്‍ട്ടീ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പടെ മെഡക്കല്‍ ക്യാമ്പുകള്‍ നടത്തി.
    6. അസ്സോസിയേഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധഭാഗത്തുള്ളവരെ ഉള്‍പ്പെടുത്തി കര്‍ഷക കൂട്ടായ്മയും അഗ്രിക്ലിനിക്കും പ്രവര്‍ത്തിക്കുന്നു.
    7. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉണ്ടായിദുരിതത്തില്‍ പെട്ടവരെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യമായ പുനരധിവാസ സഹായം നേരിട്ട് കൈമാറി.
    8. എല്ലാ വര്‍ഷവും പുതിയ ഭാരവാഹികള്‍ക്ക് ഭരണം കൈമാറുന്നതു മൂലം എല്ലാ അംഗങ്ങളും ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുയും അധികാര ദുര്‍വിനിയോഗത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യുന്നു.ഒപ്പം നേതൃത്വ പ്രവര്‍ത്തന പരിചയം നേടിയ ഒരു ടീം ഓരോ വര്‍ഷവും അസ്സോസിയേഷനിലൂടെ സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറുന്നു.
                 സംഘടനയുടെ ഔപചാരിക ഉല്‍ഘാടനം 2010 ഡിസംബര്‍ 26- ന് ശ്രീ പി.സിജോര്‍ജ് എംഎല്‍നിര്‍വഹിച്ചുതലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആര്‍ പ്രേംജിതലപ്പലം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫപിചാക്കോഈരാറ്റുപേട്ട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സജി ചെറിയാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

    മുന്‍പ്രസിഡന്റുമാര്‍
    2011: ശ്രീ സുരേഷ് ബാബു കെ. എന്‍
    2012: ശ്രീ ബൈജു തോമസ് തയ്യില്‍
    2013: ശ്രീ ബൈജു തോമസ് തയ്യില്‍
    2014: Dr. വി.. ജോസ്
    2015: ശ്രീ കെ. എം. തോമസ്
    2016: ശ്രീ ജോണി ജോസഫ് തോപ്പില്‍
    2017: ശ്രീ പി. എന്‍. സുരേഷ് ബാബു
    2018: ശ്രീ എം. . തോമസ്

    2019 – ലെ ഭരണസമിതി
    1. ശ്രീ സി. കെ. സുരേന്ദ്രന്‍ - പ്രസിഡന്റ്
    2. ശ്രീ കെ. ബി. ബാബുരാജ് - വൈസ് പ്രസിഡന്റ്
    3. ശ്രീ എം. കെ. ജോണ്‍ - സെക്രട്ടറി
    4. അനില്‍ ഡി. നായര്‍ - ജോ.സെക്രട്ടറി
    5. ശ്രീ പി. . ആന്റണി - ട്രഷറര്‍
    6. ശ്രീമതി സി.. ദേവയാനി - എക്സ് ഒഫിഷ്യോമെമ്പര്‍ (ഗ്രാമപഞ്ചായത്ത് മെമ്പര്‍)
    7. ശ്രീ എം. എ തോമസ്
    8. ശ്രീ പി. എന്‍. സുരേഷ് ബാബു
    9. ശ്രീ ജോണി ജോസഫ് തോപ്പില്‍
    10. ശ്രീ കെ. എം. തോമസ്
    11. Dr. വി.. ജോസ്
    12. ശ്രീ ബൈജു തോമസ് തയ്യില്‍
    13. ശ്രീ സുരേഷ് ബാബു കെ. എന്‍
    14. ശ്രീ എം. ജി. ശ്രീകുമാര്‍
    15. ശ്രീ റ്റി. . തോമസ്
    16. ശ്രീ എം. ആര്‍ രാജീവ്
    17. ശ്രീ എം. റ്റി. തോമസ്
    18. ശ്രീ ബിനു വി. കല്ലേപ്പള്ളി
    19. ശ്രീ ബിജു കെ. കെ.
      അസ്സോസിയേഷന്റെ ഔദ്ദ്യോഗിക ബ്ലോഗുകള്‍
      1. prwaplassanal.blogspot.com
      2. www.unarvuweebly.com


Wednesday 8 March 2017

GADGIL REPORT

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്



    കണ്ടറിഞ്ഞവന്റെ സാക്ഷ്യത്തേക്കാള്‍ കേട്ടറിഞ്ഞവന്റെ സാക്ഷ്യം വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന അഭ്യസ്തവിദ്യനെന്ന് അഭിമാനിക്കുന്ന മലയാളിക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേട്ടറിഞ്ഞ് വിശ്വസിക്കുന്ന തിനാണ് താല്പര്യം. കര്‍ഷകരുടെ അജ്ഞത ഉദ്ദ്യോഗസ്ഥ രാഷ്ട്രീയ ദുഷ് പ്രഭുത്വം എങ്ങനെ ചൂക്ഷണം ചെയ്യുന്നു എന്ന് ഉദാഹരണ സഹിതം ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പശ്ചിഘട്ടം സംരക്ഷിക്കുന്നതിലൂടെ പശ്ചിഘട്ടത്തെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരുടെ സംരക്ഷണവും ഉന്നമനവും ഗാഡ്ഗില്‍ ലക്ഷ്യം വയ്ക്കുന്നു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഉദ്ദ്യോഗസ്ഥ രാഷ്ട്രീയ ദുഷ് പ്രഭുത്വം ഉള്‍പ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ക്വാറി മാഫിയ കര്‍ഷകരെ കൊണ്ടുതന്നെ കര്‍ഷകര്‍ക്കെതിരെ സമരം ചെയ്യിച്ച് പശ്ചിഘട്ടം കൈപ്പിടിയില്‍ തന്നെ നിലനിര്‍ത്തി.




പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം



2012 ഡിസംബര്‍ 20ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ കൊണ്ട് നിലനില്ക്കുന ഒരു ജനതയാണ് മലയാളി. അതുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’യി നാം കൊട്ടിഘോഷിക്കുന്നതും. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ ആശങ്കാജനകമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഖനന മാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിവാരവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് പൊതുസമൂഹത്തിനു ലഭിച്ചത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണം എന്നാണു കമ്മിറ്റിയുടെ നിര്‍ദ്ദേശം.
പരിസ്ഥിതി സൌഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടിന്റെ പൊതുസ്വഭാവം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലെ ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയ കക്ഷികളുടെയും മറ്റും എതിര്‍പ്പ് ആദ്യമുയര്‍ന്നു.
ആളുകളെ കുടിയോഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി വന്നു. റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം കേരള സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഇന്ന് കേരള നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വെയ്ക്കുകയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ പശ്ചാത്തലത്തില്‍, വെളിച്ചമാണ് ഇരുട്ട് അകറ്റാനുള്ള ഏക മാര്‍ഗ്ഗം എന്നതിനാല്‍,  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം വിശദീകരണം ഉള്‍പ്പെടെ ‘ഡൂള്‍ ന്യൂസ്’ മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. വായനക്കാര്‍ റിപ്പോര്‍ട്ടിനെ സശ്രദ്ധം വിലയിരുത്തുമല്ലോ.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ട്
സമിതിയ്ക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍

എ) പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.
ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടയാളപ്പെടുത്തുക
സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദ്ദേശിക്കുക.
ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റേതൊരു ഗൗരവ പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക.
താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍  42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
ബഹുതല കാഴ്ചപ്പാട്
മുഴുവന്‍ പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്തു പോകണമെന്നു കരുതുന്നതിനാല്‍ പശ്ചിമഘട്ടത്തെ 3 വിഭാഗങ്ങളാക്കി തരാം തിരിച്ചിരിക്കുന്നു.
1. അതീവ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 1)
2. മിത പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 2)
3. കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല 3)
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കി പറയുന്നു.
എങ്ങനെയാണു ESZ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ESZ 3 ആയും 3 മുതല്‍ 5 വരെ മാര്‍ക്ക് ലഭിച്ചവ ESZ 2 ആയും 5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ESZ 1 ആയും തെരഞ്ഞെടുത്തു.
ESZ 1            15 താലൂക്കുകള്‍
ESZ 2              2 താലൂക്കുകള്‍
ES 3                 8 താലൂക്കുകള്‍
ഏതെങ്കിലും താലൂക്ക് പരിസ്ഥിതി ലോല മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ പ്രസ്തുത മേഖലയിലാണെന്നു അര്‍ഥമില്ല പരിസ്ഥിതി ലോല മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥം. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ (ESL) ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏതേതു പ്രദേശങ്ങളില്‍ ഏതേതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും, ഏതേതു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും അതതു പ്രദേശത്തിന്റെ ഗ്രാമാതിര്‍തികളും സൂക്ഷ്മ നീര്‍ത്തടവും കണക്കിലെടുത്ത്  പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെയും സംസ്ഥാനതല പരിസ്ഥിതി അതോറിട്ടിയുടെയും ജില്ലാതല പരിസ്ഥിതി സമിതികളുടെയും മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭാ പോലുള്ള അതതു പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. (പേജ് 40, ഭാഗം ഒന്ന്)
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയുടെ മറ്റൊരു കടമ.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
ചെയര്‍മാന്‍ ഒരു റിട്ട സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
33 അംഗങ്ങള്‍
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍
ഫോറസ്ട്രി, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍
.
ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്ഷം വീതം മാറി)  ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി
സംസ്ഥാനതല സമിതി
ചെയര്‍മാന്‍ ഒരു റിട്ട ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
10 അംഗങ്ങള്‍
പരിസ്ഥിതിനിയമ വിദഗ്ധന്‍
ആ പ്രദേശത്തെ പരിസ്ഥിതി വിദഗ്ധന്‍
സന്നദ്ധ സംഘടനകളുടെ 3 കഴിവുറ്റ പ്രതിനിധികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡിന്റെ പ്രതിനിധി, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും.
ജില്ലാതല പരിസ്ഥിതി സമിതി
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയാണ് ഇത് രൂപീകരിക്കേണ്ടത്.
പരിസ്ഥിതി ഓംബുട്‌സ്മാന്‍ ആയിരിക്കും ചെയര്‍മാന്‍.
സാമ്പത്തികശാസ്ത്രം, നിയമം, സാമൂഹികശാസ്ത്രം, വനശാസ്ത്രം, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
അധിക വായനക്ക്
പശ്ചിമഘട്ടത്തോട് ചെയ്ത ചതി (കസ്തൂരി രംഗന് ഗാഡ്ഗിലിന്റെ തുറന്ന കത്ത്) May 28 201 doolnews
കസ്തൂരിരംഗന്‍ സംരക്ഷിക്കുന്നത് ആരുടെ താത്പര്യങ്ങള്‍ (ഡോ. വി.എസ് വിജയന്‍  May 15th, 2013 doolnews
ആരുടെ സമരം? ജനങ്ങളുടേതോ മാഫിയകളുടേതോ? (ബാബു ഭരദ്വാജ്) November 16th, 2013
- See more at: http://www.doolnews.com/gadgil-committee-report-malayalam-234.html#sthash.uvdEGjU1.dpuf
Bureaucracy and political leadership continually try to push through projects favouring the construction and
commercial tourism lobby 35 box 9

Barring some political leaders and a small educated class of year-long residents, the general public
has no idea about the ESZ. They have a vague idea that an office in Bhopal, and another in
Mumbai, is controlling affairs. Forest officials keep particularly aloof from local people. Even
political leaders have no idea of possible projects of positive interest to local people from the ESZ
programme.

                                                 Local people, including elected members on local bodies had no idea whatsoever of the intention behind the ESZ. There were rumors of the on-going process and people, e.g. Gavlis, Kolis, and Dhavad Muslims especially from remote hamlets, were
afraid they were going to be ousted, and were exploited by the officials. Forest dwellers were alienated from their access to the forest, with negative consequences. At the same time, large scale
constructions continued, especially by those with black money, such as smugglers, to set up hotels.
Forest Officials neglected maintenance of access to tourist view points like Bombay Point.

Citizens are harassed and substantial bribes collected, for simple building repairs, for minor construction, for digging wells

RELATED ARTICLES
ഗാഡ്ഗിലിനെ ബി.ജെ.പിയും കൈവിട്ടു; കസ്തൂരിരംഗന്‍ മതിയെന്ന് കേന്ദ്രം
ഗാഡ്ഗില്‍; കേന്ദ്രസര്‍ക്കാരിന്റെ സത്യാവാങ്മൂലം ഹരിത ട്രൈബ്യൂണല്‍ തള്ളി
പശ്ചിമഘട്ടസംരക്ഷണം: കേന്ദ്രം നിലപാട് അറിയിച്ചില്ല
കസ്തൂരിരംഗന്‍: സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍


Prevention of Cruelty to Animals

കശാപ്പ് നിരോധന നിയമം - എന്താണ് വസ്തുത?

 കേരളത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഉതകുന്നതാണ് കശാപ്പ് നിരോധന നിയമമെന്ന് കൊട്ടിഘോഷിക്കുന്ന  


"Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017."

          പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ നിയമത്തിന്റെ കരടു രൂപം 2017 ജനുവരി 16ന് ഗസ്സറ്റില്‍ വിജ്ഞാപനം ചെയ്തു. ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടായിരുന്നെങ്കില്‍ രേഖാമൂലം അത് അറിയിക്കുന്നതിന് സമയമുണ്ടായിരുന്നു. മാത്രമല്ല ഈ നിയമങ്ങളില്‍ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ആ നിയമങ്ങളോ സബ് നിയമങ്ങളോ ക്വോട്ട് ചെയ്ത് സംവാദത്തിലൂടെ  ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ജനത്തെ ബോധവല്‍ക്കരിക്കുകയും ഭരണാധികളെ തിരുത്തുകയും ചെയ്യാമായിരുന്നു.
        ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലെന്നപോലെ സത്യം ജനങ്ങളില്‍ നിന്നും മറച്ചു വച്ചുകൊണ്ട് വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ്  മാധ്യമങ്ങളും അഴിമതി വേദപ്രമാണമാക്കിയ പ്രസ്ഥാനങ്ങളും സ്വികരിച്ചത്.
Ministry of Environment, Forest and Climate Change(വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയന മന്ത്രാലം) ഇറക്കിയ നിയമങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ നല്‍കുന്നു. പൂര്ണ്ണരൂപം മന്ത്രാലത്തിന്റെ ഔപചാരിക വെബ്സൈറ്റിലുണ്ട്.
G.S.R. 494(E).—Whereas the draft Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2016 were published, as required under sub-section (1) of section 38 of the Prevention of Cruelty to Animals Act, 1960 (59 of 1960), vide the Ministry of Environment, Forest and Climate Change notification number G.S.R. 34(E), dated the 16th January, 2017 in the Gazette of India, Extraordinary, Part-II, Section 3, sub-section (i), dated the 16th January, 2017, inviting objections and suggestions from all persons likely to be affected thereby before the expiry of thirty days from the date on which copies of the Gazette containing the said notification were made available to the public;
And whereas the copies of the said Gazette were made available to the public on the 16th January, 2017;
And whereas objections and suggestions received from the public have been considered by the Central Government;

1. Short title and commencement.–(1)These rules may be called the Prevention of Cruelty to Animals (Regulation of Livestock Markets) Rules, 2017.

7. Functions of District Animal Market Monitoring Committee.

ensure that the animal market has adequate-
(i) housing;
(ii) shade;
(iii) feeding troughs, water tanks with multiple taps and buckets;
(iv) lighting;
(v) ramps at the appropriate height of vehicles;
(vi) separate enclosures for sick and infirm animals;
(vii) separate enclosures for young and pregnant animals;
(viii) veterinary facility;
(ix) feed storage area and feed supply;
(x) water supply;
(xi) toilets;
(xii) non-slippery flooring;
(xiii) provisions for proper disposal of dead animals from the animal market site;
(xiv) provisions to ensure hygiene, proper disposal of manure and bio-waste from animal market site;
(xv) sand pits for rolling of equines;
(xvi)separate enclosures for different species of animals.
  1. Prohibited practices that are cruel and harmful.The following cruel and harmful practices shall be prohibited, namely:-
    (f) any person forcefully drenching any fluids or liquids or using steroids or diuretics or antibiotics, other than by a veterinarian for the purpose of treatment;
    (i) use of any type of muzzle to prevent animals from suckling or eating food;
(j) injecting Oxytocin into milch animals;
    15. Protection of animals from injury or unnecessary pain or suffering.(1)No person shall cause or permit any injury or unnecessary pain or suffering to an animal in an animal market.
(2) It shall be the duty of the person in charge of an animal in an animal market to ensure that the animal is not, or is not likely to be, caused injury or unnecessary pain or suffering by reason of
(e) thirst or starvation.
16. Handling and tying of animals.—(1)No person shall handle an animal in an animal market by
(a) lifting it off the ground, other than poultry for weighing propose;
(b) dragging it along the ground;
(c) suspending it clear of the ground;
(d)  head, neck, ears, horns, legs, feet, tail, fleece or wing.
19. Feeding and watering of animals.(1)It shall be the duty of the person in charge of an animal to ensure that the animal in an animal market is provided with an adequate quantity of wholesome water as often as is necessary to prevent it suffering from thirst.
(2) The Animal Market Committee shall ensure that animal feed is sold at an animal market at a specified
(3) It shall be the duty of the owner (or his duly authorised agent) of an animal which is kept in an animal market from one day to the next to ensure that the animal is provided with an adequate quantity of wholesome food and wholesome water
22. Restrictions on sale of cattle.— The Member Secretary of the Animal Market Committee shall ensure that-
(a) no person shall bring to an animal market a young animal;
(b) no person shall bring a cattle to an animal market unless upon arrival he has furnished a written declaration signed by the owner of the cattle or his duly authorised agent
(i) stating the name and address of the owner of the cattle, with a copy of the photo identification proof ;
  1. giving details of the identification of the cattle;
  2. stating that the cattle has not been brought to market for sale for slaughter;

(e) the purchaser of the cattle shall –
(i) not sell the animal for purpose of slaughter;
(ii) follow the State cattle protection or preservation laws;
(iii) not sacrifice the animal for any religious purpose;
(iv) not sell the cattle to a person outside the State without the permission as per the State cattle protection or preservation laws;
(v) ensure that the purchaser of the animal gives a declaration that he shall not sell the animal up to six months from the date of purchase and shall abide by the rules relating to transport of animals made under the Act or any other law for the time being in force;

Ministry of Environment, Forest and Climate Change
[F. No. 1/1/2016-AWD]

         സെന്‍ട്രല്‍ ഗവണ്മെന്റിന്റെ ഔപചാരി വെബ് സൈററില്‍ ഏതാണ്ട് 20 പേജ് വരുന്ന വിജ്ഞാപനം ലഭിക്കും. അതിലൊരിടത്തും കശാപ്പ് നിരോധിച്ചീട്ടില്ല. AP, MP, Chandigarh, Chhattisgarh, Delhi, Gujarat, തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗോ വധം നിരോധിച്ചീട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങള്‍ കൃഷിയാവശ്യങ്ങള്‍ക്ക് തുടര്‍ന്നുപയോഗിക്കാന്‍ യോഗ്യമല്ലാത്തവയെ(ഉപയോഗം കഴിഞ്ഞവ) കശാപ്പു ചെയ്യാന്‍ അനുവദിച്ചീട്ടുണ്ട്.
നിയമം കര്‍ശനമായി നടപ്പിലാക്കിയാല്‍ ആരോഗ്യമുള്ള മൃഗത്തിന്റെ മാസം വല്ലപ്പോഴും കഴിച്ചാല്‍ കൊള്ളാം എന്നാഗ്രഹിക്കുന്ന (ദിവസം നാലു നേരവും ചത്തതെന്തും മാത്രം തിന്നുന്നവര്‍ക്ക് പ്രശ്നം തന്നെയാണ്) കേരളീയര്‍ക്ക് വലിയൊരാശ്വാസം തന്നെയാണ്. കൊല്ലാന്‍ വേണ്ടിയുള്ള വില്‍പ്പനയാണ് നരോധിച്ചിരിക്കുന്നത്. ആന്ധ്ര, കര്‍ണ്ണാടക, തമിഴ് നാട് എന്നിവടങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് കടത്തുന്ന മൃഗങ്ങളുടെ അസ്ഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. അവര്‍ ചെയ്യുന്ന കാര്യങ്ങളാണ് നിയമം മൂലം നിരോധിച്ചിരക്കുന്നത് . 1970- കള്‍ വരെ കൃഷിയിറക്കാറാകുമ്പോള്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടീല്‍ വസ്തുക്കളും കാര്‍ഷിക ഉപകരണങ്ങളും കാളകളെയും വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള വയലുകളില്‍ നടത്തിയിരുന്നതായി ഓര്‍മ്മിക്കുന്നു. കശാപ്പു ചെയ്യുന്നതിള്ള കാളകളെയായിരുന്നില്ല അവിടെ വിറ്റിരുന്നത്. കൂടുതല്‍ ആരോഗ്യം ഉള്ള മാടുകളെ (കായല്‍ നിലങ്ങള്‍ ഉഴുന്നതിനെ പോത്തിനെയാണ് ഉപയോഗിച്ചിരുന്നത്) മാറിവാങ്ങുന്നതിനും കൃഷിയാവശ്യം കഴിഞ്ഞവയെ വില്‍ക്കുന്നതിനും വേണ്ടിയാണ് ഇത്തരം ചന്തകള്‍ പ്രയോജനപ്പെടുത്തിയിരുന്നത്.  ഉപയോഗം കഴിഞ്ഞ രോഗമില്ലാത്ത മാടുകളുടെ മാംസമാണ് ആഴ്ച ചന്തകളില്‍ വിറ്റിരുന്നത് . ഈ നിയമത്തിലൂടെ അങ്ങനെയൊരു കാലം തിരച്ചെത്തിയാല്‍(?) മനുഷ്യായുസ് മരുന്നിന്റെ സഹായമില്ലാതെ 100 വയസ്സുവരെ എത്തി "വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ സ്വഭവനത്തില്‍ വച്ച് അന്തരിച്ചു " എന്ന "പഴമയുടെ" ചരമ വാര്‍ത്ത വായിക്കാന്‍ യോഗമുണ്ടായേനെ.

 മാലിന്യ പ്രശ്നങ്ങള്‍

നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന അറവു ശാലകളാണ് കേരളത്തിലുടനീളം റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അറവു മാലിന്യം തള്ളുന്നതെന്നത് ചാനലുകളിലെ  സ്ഥിരം ചര്‍ച്ചാവിഷയവുമാണ്. തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ക്കു കാരണവും അറവു മാലിന്യങ്ങള്‍ക്കു സമീപം തെരുവുനായ്കള്‍ കേന്ദ്രീകരിക്കുന്നതാണ്.

Monday 20 February 2017


കാര്‍ഷിക/ ആരോഗ്യ ക്വിസ്സ്
1 മാംസഭുക്ക് , സസ്യഭുക്ക് , മിസ്രഭുക്ക് എന്നിവയില്‍ മനുഷ്യന്‍ ഏത് വിഭഗത്തില്‍ പെടുന്നു?(സസ്യഭുക്ക്)
2 ഇന്ത്യയില്‍ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച വര്‍ഷം ? (1965)
3 ഇന്ത്യയിലെ ആദ്യ ജൈവ സംസ്ഥാനം ? (സിക്കിം)
4 രോഗപ്രതിരോധ ശേഷി നല്‍കുന്ന 3 പ്രധാന പോഷകങ്ങള്‍ ? (C, B6, E)
5 അഞ്ച് വെളുത്ത വിഷങ്ങള്‍ ? (തവിടില്ലാത്ത അരി, പഞ്ചസാര, പാല്‍, ഉപ്പ്, മൈദ.)
6 ഗാഡ്ഗില്‍ റിപ്പോര്ട്ടിന്റെ അന്തസത്ത? (പശ്ചിമഘട്ടം സംരക്ഷിക്കുന്ന കര്‍ഷകരെ ഉദ്ദ്യോഗസ്ഥ രാഷ്ട്രീയ ദുഷ് പ്ര ഭുത്വത്തിന്റെ ചൂക്ഷണത്തില്‍ നിന്ന് സംരക്ഷിക്കകയും അവര്‍ നേരിടുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പു വരുത്തുകയും ചെയ്യുക.)
7 ചെലവില്ലാ കൃഷിയുടെ ഉപജ്ഞാതാവ് ? (സുഭാഷ് പലേക്കര്‍ )
8 ഗ്രീന്‍ റവലൂഷന്റെ പിതാവ് ? ( Norman Borlaug , an American scientist 1940 )
9 ജീവിതശൈലീ രോഗങ്ങള്‍ ഏതെല്ലാം ? (പ്രമേഹം , കരള്‍ - കിഡ്നി രോഗങ്ങള്‍ ,ഹൃദ്രോഗം,കാന്‍സര്‍)
10 പാല്‍ പോഷകാഹാരമാണ് .എന്നാല്‍ പാലിലെ ഏതു ഘടമാണ് ആരോഗ്യത്തിന് ഹാനികരമായിട്ടുള്ളത് ? (1 ബീറ്റാ കേസിന്‍ )
11 എത്ര വര്‍ഷത്തെ രാസവള പ്രയോഗം കൊണ്ടാണ് മണ്ണിന്റെ ഫലഭൂയിഷ്ടിത പൂര്‍ണ്ണമായും നശിക്കുന്നത് ? (8)
12 ഇന്ത്യയിലെ ഗ്രീന്‍ റെവലൂഷന്റെ പിതാവ് ? (MS Swaminathan )
13 ഹരിതവിപ്ലവം ഭക്ഷ്യോദ്പാതനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇടവരുത്തി . ജനസംഖ്യാ വിസ്പോടനമൂലമുണ്ടാകാമായിരുന്ന പട്ടിണിമരണം ഒഴിവാക്കാനും സാധിച്ചു. എന്നാല്‍ ഹരിതവിപ്ലവത്തിന്റെ ദൂഷ്യ വശങ്ങള്‍ എന്തൊക്കെയാണ് ? (chemical fertilizers and pesticides polluted the soil and water The pollution of the soil resulted in lower soil quality മണ്ണിലെ മൂലകങ്ങള്‍ നഷ്ടപ്പെട്ടു, bacteria, മനുഷ്യരിലും ജന്തുക്കളിലും ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണ മായി. )
14 ചെലവില്ലാപ്രകൃതി കൃഷിയും ജൈവകൃഷിയും തമ്മിലുള്ള വ്യത്യാസം എന്ത് ? ( ചെലവില്ലാപ്രകൃതി കൃഷിയില്‍ നാടന്‍ പശു ഒരു പ്രധാന ഘടകം , ചാണകം,മൂത്രം, പാല്‍, തൈരു്,നെയ്യ്, പ്രകൃതിയിലെ ജൈവ വസ്തുക്കള്‍ ബീജാമൃതം,പഞ്ചഗവ്യം , ജീവാമൃതം. X ജൈവകൃഷിയില്‍  മണ്ണിരകമ്പോസ്റ്റ് , ഫാക്ടറികളിലും ലബോറട്ടറികളിലും നിര്‍മ്മിച്ച ജൈവ വളങ്ങളും കുമിളുകളും - സൂഡോമോണസം, ബിവേറിയ, etc)
15 പരമ്പരാഗത കൃഷികൊണ്ടുള്ള 4 നേട്ടങ്ങള്‍ ? ( പോഷക സമൃദ്ധം ,ഉത്പദന ചെലവുകുറവ്, പരിസ്ഥിതി സംരക്ഷണം, വിളകള്‍ക്കും മനുഷ്യര്‍ക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷി.)
16 fssai യുടെ പൂര്‍ണ്ണരൂപം? (food safety and standers of India.)
17 NPOP യുടെ പൂര്‍ണ്ണരൂപം? ( NATIONAL PROGRAM FOR ORGANIC PRODUCTION.)
18 കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഏറ്റവും പോഷകസമൃദ്ധമായ വിള ഏത് ? (ചേന)
19 ഭക്ഷ്യ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. എന്തുകൊണ്ട്? (ക്യാന്‍സറിന് കാരണമായ ഫ്രീ റാഡിക്കല്‍സ് ഉണ്ടാവുന്നതുകൊണ്ട്.)
20 ഹരിതവിപ്ലവത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത നെല്‍വിത്ത് ? (IR8)
21 ഏറ്റവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷ്യ എണ്ണ? (തവിടെണ്ണ smoke point 257 0 C)
22 വെളിച്ചെണ്ണയുടെ സ്മോക് പോയിന്റ്? (1770 C 86% healthy saturated, lauric acid (has antibacterial, antioxidant, and antiviral properties).  Contains 66% medium chain triglycerides (MCTs).)
23 ധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഭാഗം? (തവിട്)
24 ധവളവിപ്ലവത്തിന്റെ പിതാവ്? (ഡോ. വര്‍ഗ്ഗീസ് കുര്യന്‍)
25 pufaയുടെ പൂര്‍ണ്ണരൂപം? (poly unsaturated fatty acid.)
26 ജലം മാധ്യമമായി ഉപയോഗിക്കുന്ന കൃഷി? (ഹൈഡ്രോഫോണിക്സ് )
27 സമീകൃതമായ സസ്യാഹാരത്തില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു? (തവിട് കളയാത്ത ധാന്യങ്ങള്‍,പയര്‍വര്‍ഗ്ഗങ്ങള്‍,പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ശുദ്ധജലം.)
28 മനുഷ്യ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ സസ്യാഹാരം? (തവിട് കളയാത്ത അരിയുടെ ചോറ്. A,C,D ഇവ ഒഴികെയുള്ള വൈറ്റമിനുകളും ഏതാണ്ട് എല്ലാ ധാതുക്കളും ഫാറ്റി ആമിഡുകളും
പ്രോട്ടീനും ഉള്‍പ്പെടെ 25 പോഷകങ്ങള്‍. )
29 സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം? (vitamin D)
30 തവിട് കളയാത്ത അരിയില്‍ 50% കാര്‍ബോ ഹൈഡ്രേറ്റാണ്.എന്നാല്‍ തവിടരി ചോറ് കഴിക്കുന്ന പ്രമേഹരോഗിക്ക് ഷുഗറിന്റെ അളവ് കൂടുന്നില്ല എന്നു മാത്രമല്ല, ക്രമേണ കുറയുകയും ചെയ്യുന്നു. എന്താണ് കാരണം? (തവിടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഒരു സ്റ്റെബിലൈസറായി പ്രവര്‍ത്തിക്കുന്നു.)
31 ആദ്യ സമ്പൂര്‍ണ ജൈവ (കാര്‍ബണ്‍ -ve)രാജ്യം? (ഭൂട്ടാന്‍)
32 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയില്‍ ഹരിതവിപ്ലവം നടപ്പിലാക്കിയത്? (ഇന്ദിരാഗാന്ധി)
33 vitamin c ധാരാളമുള്ള ഭക്ഷ്യ വസ്തുക്കള്‍ (പഴങ്ങള്‍ , ഉരളക്കഴങ്ങ്, കാബേജ്, ബ്രൊക്കാളി, നെല്ലിക്ക , ഇലക്കറികള്‍. കാരറ്റ്, സാലഡ് വെള്ളരി,-ഇവയിലെല്ലാം B6 ,E എന്നിവയുമുണ്ട്)
34 മനുഷ്യ ശരീരം അന്യ വസ്തുക്കള്‍ പുറന്തള്ളാനുള്ള പ്രവണത കാണിക്കും . മുള്ള് ഇരിക്കുന്ന ശരീരഭാഗം പഴുപ്പുണ്ടായി മുള്ള് പുറംതള്ളപ്പെടും . പിന്നെങ്ങനെ മറ്റൊരാളുടെ അവയവവുമായി ഒരാള്‍ക്ക ജീവിക്കാന്‍ കഴിയുന്നു. (പ്രതിരോധശേഷി ഇല്ലാതാക്കി)
35 ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടം ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമെങ്കിള്‍ ഉചിതമായമാറ്റങ്ങളോടെ നടപ്പാക്കാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാനനുവദിക്കാത്ത പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ഏകസംസ്ഥാനം ? (കേരളം)
36 ജിവിതശൈലീ രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രോഗം ? (പ്രമേഹം . പ്രമേഹരോഗികളില്‍ 83% ജിവിതശൈലി മൂലം)
37 കിഡ്നി രോഗികള്‍ നിര്‍ബന്ധമായും സ്വയം നിയന്ത്രിക്കേണ്ട പോഷകങ്ങള്‍ ? (പ്രോട്ടീന്‍, പൊട്ടാസിയം)
38 കിഡ്നി രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണം? (മാംസം)