Sunday 21 December 2014

ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം





ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം 


             
    ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതി യുടെ പ്രതിമാസ യോഗം തോപ്പില്‍ ജോണിയുടെ ഭവനത്തില്‍ കൂടി.ജൈവകൃഷിയില്‍ തല്‍പരരായ 22 കര്‍ഷകര്‍ പങ്കടുത്തു . കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ കാര്‍ഷിവൃത്തിയിലെ അനുഭവങ്ങല്‍ പരസ്പരം പങ്കു വച്ചു . വെളളത്തിന്റെയും മണ്ണിന്റെയും pH കാണുന്നതിനും pH ഏഴായി ക്രമീകരിക്കുന്നതിനുമുള്ള പരിശിലനം നല്‍കി .

3 comments:

  1. വിതരണം ചെയ്തിരുന്ന വിത്തുകളുടെയും വളർച്ചയും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുകയും സർവേ ഫോറം പൂരിപ്പിച്ചു വാങ്ങുകയുമായിരുന്നു മുഖ്യോദ്ദേശ്യം. എല്ലാ മാസവും നടത്തുന്ന ഇതുപോലെയുള്ള ഏകോപന യോഗങ്ങളും ആഴ്ചതോറും ഓരോ സമിതിയിലും നടത്തുന്ന കൂട്ടായ്മകളും ഈ പരിപാടിയുടെ ആഹാരവും പ്രാണവായുവുമാണ്.പത്തുപേരെ മാത്രം പ്രതീക്ഷിച്ച ഈ പ്രതിനിധിയോഗത്തിൽ 20 പേരോളം പങ്കെടുത്തു. ശ്രീ രാജീവ്‌ മുതലക്കുഴി ജീവാമൃതനിർമാണം എങ്ങനെയെന്നു വിശദീകരിക്കുകയും ഈ കൂട്ടായ്മയിൽ സഹകരിക്കുന്നവർക്കുവേണ്ടി വേണ്ടത്ര ജീവാമൃതം ലിറ്ററിന് 10 രൂപാ നിരക്കിൽ നല്കാൻ തയ്യാറാണെന്ന് അറിയിക്കുകയും വേണ്ടവരുടെ ലിസ്റ്റ് വാങ്ങുകയും ചെയ്തു. ശ്രീ ജോസ് വരിക്കയാനിക്കൽ കീടനിയന്ത്രണത്തെപ്പറ്റി വിശദീകരിക്കയും ശ്രീ ജോണി തോപ്പിൽ ph പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അത് എങ്ങനെ ആവാം എന്ന് കാണിക്കുകയും ചെയ്തു. ശ്രീ മനോജ്‌ വരിക്കപ്ലാക്കൽ തലപ്പുലം പഞ്ചായത്തിൽ ജനങ്ങൾക്കിടയിൽ വൻതോതിൽ പച്ചക്കറി കൃഷിയിൽ താത്പര്യം വർധിച്ചിട്ടുള്ളതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യസ്വരാജിനു ഇനിയും പലതും അനായാസം ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കി. ആതിഥേയർ നല്കിയ ഇഞ്ചിക്കാപ്പിയും നാടൻ ഏത്തപ്പഴം പുഴുങ്ങിയതും പരിപാടിയുടെ ചൈതന്യം വർധിപ്പിച്ചു.

    ReplyDelete
  2. http://bhakshyaswaraj.blogspot.in/2014/12/o-r.html

    ReplyDelete
  3. This comment has been removed by the author.

    ReplyDelete