Thursday, 1 September 2016

തലപ്പുലം ജൈവകര്‍ഷക സമിതി അംഗത്തിന്റ കരനെല്‍കൃഷിയുടെ വിളവെടുപ്പ് സമിതി അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഒരുത്സവമായി കൊണ്ടാടി.
നെല്ല് കൊയ്യുന്നതിനായി  ജൈവകര്‍ഷകസമിതി റെഡി !

കരനെല്‍കൃഷിയുടെ വിളവെടുപ്പ്  തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കുന്നു

 

തൊപ്പിപ്പാള ധരിച്ചിരിക്കുന്നത് കര്‍ഷകന്‍ ശ്രീ കുമാരന്‍ നായര്‍

 

 

 

 

 


Tuesday, 21 June 2016

 പനയ്ക്കപ്പാലം റെസ്സിഡന്റസ് അസ്സോസിയേഷൻ വാർഷിക കുടുംബസംഗമം 2016














തലപ്പലം ജൈവകര്‍ഷക സമിതിയുടെ പ്രതിമാസ യോഗങ്ങളില്‍ സെമിനാറുകളും ജൈവ വളങ്ങളും ജൈവകീടനശിനികളും നിര്‍മ്മിക്കുന്നതിനുള്ള പരിശീലനങ്ങളും അംഗങ്ങളുടെ കൃഷിയനുഭവ പങ്കുവെക്കലും നടക്കുന്നു

പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ  മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ  ജൈവ
 കർഷക സമിതിയുടെ   പ്രതിമാസ യോഗം




ജൈവവളവും ജൈവകീടനാശിനിയും നിർമ്മിക്കുന്നതിനുള്ള പരിശീലനം












നവമ്പര്‍
പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ വാർഷിക കുടുംബസമ്മേളനത്തോടനുബന്ദിച്ചു നടത്തിയ ജൈവ കാർഷിക ഭക്ഷ്യമേളയിലെ സ്റ്റാളുകളുടെ ലിസ്റ്റ്‌




പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ വാർഷിക കുടുംബസമ്മേളനത്തോടനുബന്ദിച്ചു നടത്തിയ ജൈവ കാർഷിക ഭക്ഷ്യമേളയുടെ ഉദ്ഘാടനം





പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷൻ ഓഫീസ്സിൽ പ്രവർത്തിക്കുന്ന അഗ്രി ക്ലിനിക്കിന് തലപ്പലം സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ. T M   ചാക്കോ PH  മീറ്റർ നൽകികൊണ്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.


Wednesday, 3 June 2015

CLEAN HOME CLEAN VILLAGE

It is our duty to co-operate with District collector's project "zero waste Kottayam 2015"  for a pollution free environment.



 CLEANING THE ROADSIDES BY CUTTING THE BUSHES AND GRASS



 
  1. ക്ലീന്‍ വില്ലേജ് പ്രോഗ്രാം: (a) അസ്സേസിയേഷന്റെ പരിധിയിലുള്ള റോഡരികുകളിലും തോടുകളിലും വളര്‍ന്നു നില്‍ക്കുന്ന കാട്ടുസസ്യങ്ങള്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വെട്ടിനീക്കി വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷകാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

(b) ഹൈവേ ബ്യൂട്ടിഫിക്കേഷന്‍
അസ്സേസിയേഷന്റെ പരിധിയിലുള്ളSH32 – ന്റെ ഒരു കീലോമീറ്റര്‍ ദൂരം പൂച്ചെടികളും തണല്‍മരങ്ങളും വച്ചുപിടിപ്പിച്ച് പരപാലിച്ചു കൊണ്ടിരിക്കുന്നു.

Wednesday, 11 March 2015

പ്രകൃതികൃഷി വിത മുതല്‍ വിളവെടുപ്പ് വരെ


പറിച്ചു നടാന്‍ പാകമായ ഞാറ്റടി
















മധു,ജോണി, നെല്‍സണ്‍, ലിജോ,സ്കൂള്‍കുട്ടികള്‍
ഞാറു നടുന്നതിനുമുമ്പ് നിലം ഞവരിയടിച്ച് നരപ്പാക്കുന്നു.
ഞാറു നടുന്നതിനുള്ള തയ്യാറെടുപ്പ്
നെല്ലിന്റെ വളര്‍ച്ച വിലയിരുത്തുന്നു.കര്‍ഷകകൂട്ടായ്മയിലെ അംഗങ്ങള്‍ പ്രസാദ് ,ജോണി, നെല്‍സണ്‍, മധു.
ജീവാമൃതം തളിക്കേണ്ട സമയമായി. ജോണി, മധു.

കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ മൂന്നു മാസം പ്രായമായ നെല്‍ചെടികള്‍ക്കൊപ്പം
നൂറുമേനി തന്നെ







കൊയ്ത്തുകാരോടൊപ്പം നെല്‍സണ്‍

നല്ല പൊരിവെയില്‍. പക്ഷെ കൊയ്യുമ്പോള്‍ അതറിയില്ല.പാദത്തിനടിയില്‍ ഈര്‍പ്പമുള്ള മണ്ണിന്റെ കുളിര്‍മ്മ





























Monday, 2 February 2015

ഒരു വിജയഗാഥ


 ചെലവില്ലാ പ്രകൃതി കൃഷി രീതീയില്‍ പരിചരിച്ച് കൊയ്യാന്‍ പാകമായ നെല്‍വയല്‍.
100മേനിയുടെ വിനയം
 4ഏക്കറോളം വരുന്ന വയലിന് സമീപം ഏതാനും സെന്റ് ചെറിയ കണ്ടങ്ങള്‍ മാത്രമേ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു. അവയോടു ചേര്‍ന്നു കിടന്ന രണ്ടു മൂന്നു കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍ 90 മുതല്‍ 100 മേനി വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച് കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കൊയ്യാനെത്തിയ പരമ്പരാഗത കൊയ്ത്തുകാരും പുതിയ(പരമ്പരാഗത) കൃഷി രീതിയെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.

100മേനിയെന്ന് പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
കൊയ്ത്ത്
നല്ല പൊരിവെയില്‍, പക്ഷെ കൊയ്യുമ്പോള്‍ പൊരിവെയില്‍ അറിയുന്നേയില്ല. കാല്‍വെള്ളയ്ക്കടിയില്‍ പാടത്തെ നനവുള്ള മണ്ണിന്റെ നല്ല തണുപ്പ് ഉള്ളതിനാലാണ് ചൂടറിയാത്തതെന്ന് കൂടെ കൊയ്യാനെത്തിയ
പെണ്ണാളുകള്‍ പറഞ്ഞുചന്നു.









ജീവിതത്തിലാദ്യമായി നെല്‍കൃഷി ചെയ്തു കൊയ്യാനും മെതിക്കാനും ഭാഗ്യം ലഭിച്ചു.


കൊയ്ത്തും മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.