Wednesday, 11 March 2015

പ്രകൃതികൃഷി വിത മുതല്‍ വിളവെടുപ്പ് വരെ


പറിച്ചു നടാന്‍ പാകമായ ഞാറ്റടി
















മധു,ജോണി, നെല്‍സണ്‍, ലിജോ,സ്കൂള്‍കുട്ടികള്‍
ഞാറു നടുന്നതിനുമുമ്പ് നിലം ഞവരിയടിച്ച് നരപ്പാക്കുന്നു.
ഞാറു നടുന്നതിനുള്ള തയ്യാറെടുപ്പ്
നെല്ലിന്റെ വളര്‍ച്ച വിലയിരുത്തുന്നു.കര്‍ഷകകൂട്ടായ്മയിലെ അംഗങ്ങള്‍ പ്രസാദ് ,ജോണി, നെല്‍സണ്‍, മധു.
ജീവാമൃതം തളിക്കേണ്ട സമയമായി. ജോണി, മധു.

കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ മൂന്നു മാസം പ്രായമായ നെല്‍ചെടികള്‍ക്കൊപ്പം
നൂറുമേനി തന്നെ







കൊയ്ത്തുകാരോടൊപ്പം നെല്‍സണ്‍

നല്ല പൊരിവെയില്‍. പക്ഷെ കൊയ്യുമ്പോള്‍ അതറിയില്ല.പാദത്തിനടിയില്‍ ഈര്‍പ്പമുള്ള മണ്ണിന്റെ കുളിര്‍മ്മ





























Monday, 2 February 2015

ഒരു വിജയഗാഥ


 ചെലവില്ലാ പ്രകൃതി കൃഷി രീതീയില്‍ പരിചരിച്ച് കൊയ്യാന്‍ പാകമായ നെല്‍വയല്‍.
100മേനിയുടെ വിനയം
 4ഏക്കറോളം വരുന്ന വയലിന് സമീപം ഏതാനും സെന്റ് ചെറിയ കണ്ടങ്ങള്‍ മാത്രമേ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു. അവയോടു ചേര്‍ന്നു കിടന്ന രണ്ടു മൂന്നു കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍ 90 മുതല്‍ 100 മേനി വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച് കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കൊയ്യാനെത്തിയ പരമ്പരാഗത കൊയ്ത്തുകാരും പുതിയ(പരമ്പരാഗത) കൃഷി രീതിയെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.

100മേനിയെന്ന് പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
കൊയ്ത്ത്
നല്ല പൊരിവെയില്‍, പക്ഷെ കൊയ്യുമ്പോള്‍ പൊരിവെയില്‍ അറിയുന്നേയില്ല. കാല്‍വെള്ളയ്ക്കടിയില്‍ പാടത്തെ നനവുള്ള മണ്ണിന്റെ നല്ല തണുപ്പ് ഉള്ളതിനാലാണ് ചൂടറിയാത്തതെന്ന് കൂടെ കൊയ്യാനെത്തിയ
പെണ്ണാളുകള്‍ പറഞ്ഞുചന്നു.









ജീവിതത്തിലാദ്യമായി നെല്‍കൃഷി ചെയ്തു കൊയ്യാനും മെതിക്കാനും ഭാഗ്യം ലഭിച്ചു.


കൊയ്ത്തും മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.

Saturday, 24 January 2015

ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആറാമത് പ്രതിമാസ യോഗം


ഭക്ഷ്യ- ആരോഗ്യ സ്വരാജ് കര്‍മ്മസമിതി
ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍
തലപ്പുലം പ‌ഞ്ചായത്ത് ഭക്ഷ്യ-ആരോഗ്യ സ്വരാജ് കര്‍മ്മസമിതിയുടെ ആറാമത് പ്രതിമാസ യോഗം ജനുവരി ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നരിയങ്ങാനം വരിക്കപ്ലാക്കല്‍ മനോജിന്റെ വസതിയില്‍ വച്ച് കൂടുന്നു. കര്‍ഷകരുടെ വ്യക്തിപരമായ കാര്‍ഷിക അനുഭവങ്ങളും പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ഡോ. എസ്. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതം സൗജന്യനിരക്കില്‍ ആവശ്യമുള്ളവര്‍ക്ക് യോഗത്തില്‍ വച്ച് അത് ബുക്കുചെയ്യാവുന്നതാണ്.
ഫോണ്‍ : 9961878360

Thursday, 15 January 2015

ചെലവില്ലാ പ്രകൃതികൃഷി ആദ്യ സംരംഭം കതിരണിഞ്ഞു.

പൂര്‍ണ്ണമായും പലേക്കര്‍ രീതിയില്‍ കൃഷിചെയ്ത നെല്‍വയല്‍
സര്‍ക്കാരിന്റ ആനുകൂല്യങ്ങളൊന്നുമില്ലാതെ മൂന്നേക്കര്‍ നെല്‍പ്പാടം പാട്ടത്തിനെടുത്ത് ചെലവില്ലാ പ്രകൃതികൃഷി രീതിയില്‍ നെല്‍കൃഷിചെയ്തു . ഘനജീവാമൃതം അടിവളമായി നല്‍കി. വളര്‍ച്ചയുടെ ഇടവേളകളില്‍ ജീവാമൃതം തളിച്ചു കൊടുത്തു. ഇലചുരുട്ടിപ്പുഴുവിനേയും മറ്റുകീടങ്ങളെയും നേരിടാന്‍ 2ലിറ്റര്‍ കടഞ്ഞെടുത്തമോരു്  8 ദിവസം പളിപ്പിച്ച്  200ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പച്ച് തളിച്ചുകൊടുത്തു. ചാഴിയുടെ ശല്യം കണ്ട ഭാഗങ്ങളില്‍ നാടന്‍ പശുവിന്റെ മൂത്രം നേര്‍പ്പിച്ച് തളിച്ചു.നെല്‍കൃഷി പരിചയമില്ലാത്ത 55 കഴിഞ്ഞ ഞങ്ങള്‍ 20 പേര്‍ക്ക് നേതൃത്വം നല്‍കാന്‍  ചെലവില്ലാ പ്രകൃതികൃഷിയില്‍ ഇരുത്തം വന്ന നെല്‍കര്‍ഷകനായ മധുവുമുണ്ട്. ജനുവരി 25 ന് നെല്ല് കൊയ്യുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതുവരെയുള്ള എല്ലാ പണികളും മധുവിനോടൊപ്പം പാടത്തിറങ്ങി ഞാനും സുഹൃത്ത് ടോം നെല്‍സണും പഠിച്ചെടുത്തു. ഇനി കൊയ്ത്തും മെതിയും !     വിത മുതലുള്ള വിശേഷങ്ങള്‍ ഇതേ ബ്ലോഗില്‍ തന്നെ വിവിധ ഭാഗങ്ങളിലായുണ്ട്.

Sunday, 21 December 2014

ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം





ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം 


             
    ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതി യുടെ പ്രതിമാസ യോഗം തോപ്പില്‍ ജോണിയുടെ ഭവനത്തില്‍ കൂടി.ജൈവകൃഷിയില്‍ തല്‍പരരായ 22 കര്‍ഷകര്‍ പങ്കടുത്തു . കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ കാര്‍ഷിവൃത്തിയിലെ അനുഭവങ്ങല്‍ പരസ്പരം പങ്കു വച്ചു . വെളളത്തിന്റെയും മണ്ണിന്റെയും pH കാണുന്നതിനും pH ഏഴായി ക്രമീകരിക്കുന്നതിനുമുള്ള പരിശിലനം നല്‍കി .

Monday, 15 December 2014

വിത്തുപാകി 82 ദിവസം പ്രായമായ ചെടി

പൂര്‍ണ്ണമായും പലേക്കര്‍ ചെലവില്ലാകൃഷി രീതിയില്‍ പരിപാലിച്ചുവരുന്ന നെല്‍ച്ചെടി.വിത്തുപാകി 82 ദിവസം പ്രായമായ ചെടിക്ക് ഘനജീവാമൃതവും ജീവാമൃതവും ഇതുവരെ വളമായി നല്‍കി. കീടനാശിനിയായി പുളിപ്പിച്ച മോരു് (ഒരു ലിറ്റര്‍മോരു് 100ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച്) തളിച്ചു കൊടുത്തു

കര്‍ഷക കൂട്ടായ്മ 82 ദിവസം വളര്‍ച്ചയെത്തിയ നെല്‍ച്ചടികള്‍ക്കൊപ്പം

അവലോകനം

കര്‍ഷക കൂട്ടായ്മ 82 ദിവസത്തെ വളര്‍ച്ചയും നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളും വിശകലനം ചെയ്യുന്നു


Saturday, 22 November 2014

സുഹൃത്ത് ടോം നെല്‍സണും മധുച്ചേട്ടനും
3ഏക്കര്‍ വിസ്തൃതി വരുന്ന  പാടത്ത് കൃഷി പഠിക്കുക എന്ന ലക്ഷ്യത്തോട് മധുച്ചേട്ടന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ 22 പേരടങ്ങിയ സംഘം  ജൈവ നെല്‍കൃഷി ചെയ്യാന്‍ തതീരുമാനിച്ചു. 2/10/14 ല്‍ നട്ട നെല്‍ച്ചെടിക ളാണിവ(22/11/2014).






ഉത്തമ കര്‍ഷകന്റെ മനോഭാവം

2/10/2014 - ല്‍ഞാറു നട്ടു. പ്രശ്നങ്ങളൊന്നും ഇല്ല.   11/10/2014- ന്  ജൈവ വളം  ഇട്ടു . വളം ഇടീല്‍ പൂര്‍ത്തിയായുടന്‍ തകര്‍ത്തുപെയ്ത മഴ വളമെല്ലാം ഒഴുക്കിക്കൊണ്ടു പോയി. തകര്‍ത്തുപെയ്ത മഴ നോക്കി മധുച്ചേട്ടന്‍ നിഷ്കളങ്കമായി ചിരിച്ചു. എന്റെയും വളമിടാന്‍ കൂടിയ സുഹൃത്തിന്റെയും മനോവികാരം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു - ഞങ്ങള്‍ രണ്ടുപരും ജീവിതത്തില്‍ ആദ്യമായാണ് നെല്‍കൃഷിക്കിറങ്ങുന്നത്. മഴ ശമിച്ചുവെന്നു തോന്നിയ 25/10/14 ലും 3/11/14 ലും ഇട്ടവളം മഴവെള്ളം കൊണ്ടു പോയി. മധുച്ചേട്ടന് യാതൊരു ഭാവ വ്യത്യാസവുമില്ല - സന്തോഷം തന്നെ. തുടര്‍ന്ന് 12/11/14 ലും 16/11/14 ലും ഇട്ട വളം എന്തായാലും ചെടികള്‍ക്ക് ഉപകാരപ്പെട്ടു.
സമീപത്തുള്ള പാടശേഖരങ്ങളില്‍ രണ്ടിലേറെ പ്രാവശ്യം കീടനാശിനി പ്രയോഗിച്ചപ്പോള്‍ ഇവിടെ ജൈവ വളമല്ലാതെ ഒന്നും ഉപയോഗച്ചില്ല. രാസവളവും കീടനാശിനയും പ്രയോഗിച്ച പാടത്തേക്കാള്‍ കരുത്തോടെ ഞാറു നട്ട് 50 ദിവസമായ നെല്‍ച്ചെടി നില്‍ക്കുത് കണ്ടപ്പോള്‍ ഞങ്ങള്‍ക്കു സന്തോഷം. ജൈവ വളമുപയോഗിച്ചതുകൊണ്ട് തവളയുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ കീടങ്ങലെ പ്രതിരോധിക്കാന്‍ പാടത്തുണ്ട്.
സ്കൂള്‍കുട്ടികളും ഞാറുനടുന്നതില്‍ പങ്കാളികളായി                     


                                                                                                                                                               









11/10/2014- വളമായി ജീവാമൃതം തളിച്ചു.വളമിട്ടു തീരേണ്ട താമസം പാടം കവിഞ്ഞൊഴുകിയ മഴ അതും കൊണ്ടു പോയി.